മീനവെയില്‍ ചൂടില്‍ എന്റെ കര്ണ്നികാരവും പൂവണിഞ്ഞു ഹരിതാഭയൊക്കെ പീത നിറത്തിന് വഴി മാറി വിഷുവെതും മുന്നേ എന്റെ പ്രഭാതങ്ങള്‍ മഞ്ഞ നിരമാര്ന്നു കണ്ണുകളാല്‍ മഞ്ഞ പൂക്കുലകളെ പുണര്‍ന്നു ഞാനെന്റെ ദിനങ്ങള്‍ തുടങ്ങവെ തോരാത്ത മഴയില്‍ മേടവിഷുവെതും മുന്നേ കര്നികാര പൂക്കള്‍ കൊഴിഞ്ഞു എന്റെ വിടര്‍ന്ന കണ്ണുകളില്‍ വിഷാദം നിറയുന്നു... എന്റെ അധരങ്ങളില്‍ വിരിഞ്ഞ ചിരി വരണ്ടു പോകുന്നു.. ജീവിത നൊമ്പര ചിന്തിന്റെ ശീലില് പാഴ്ശ്രുതി പാടി എന്റെ വിഷുവും പടിയിറങ്ങുന്നു....